200 കോടിയുടെ മയക്കുമരുന്ന് കൊറിയറിൽ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചു; എക്‌സൈസ് പിടികൂടി

drugs

സ്വകാര്യ കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് 200 കോടിയുടെ മയക്കുമരുന്ന് പിടിച്ചു. കൊച്ചിയിലാണ് എക്‌സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട നടന്നത്. എറണാകുളം എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. എട്ട് പാഴ്‌സല്‍ പെട്ടികളിലായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച എം ഡി എം എ വിഭാഗത്തില്‍ പെടുന്ന 16 കിലോ ലഹരിമരുന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവുമായി ബന്ധമുള്ള രണ്ടു പേരെ കുറിച്ച്‌ വിവരങ്ങള്‍ ലഭിച്ചതായും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.