Friday, April 19, 2024
HomeKeralaവിവാഹത്തലേന്ന് വരൻ തൂങ്ങിമരിച്ച നിലയില്‍

വിവാഹത്തലേന്ന് വരൻ തൂങ്ങിമരിച്ച നിലയില്‍

വിവാഹത്തലേന്ന് വരനെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മ്യൂസിയത്തിനു സമീപം ദേവസ്വം ബോര്‍ഡ് ജംക്ഷനില്‍ അനുപം വീട്ടില്‍ പരേതനായ വിജയകുമാറിന്റെ മകന്‍ അഖില്‍ (29) ആണു മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഖിലിന്റെ വിവാഹം ഇന്ന് ആറ്റിങ്ങലില്‍ നടക്കേണ്ടതായിരുന്നു. സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിങ് വിഭാഗം ജീവനക്കാരനാണ്. ഉച്ചവരെ വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്ന അഖിലിനെ ഉച്ചയ്ക്കുശേഷം കാണാതാവുകയായിരുന്നു. മ്യൂസിയം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ഇന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറും. ഷീബയാണ് അമ്മ. സഹോദരി: അനുപമ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments