ഉതിമൂട് മാർത്തോമ്മാ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു

uthimood marthoma church

ഉതിമൂട് മാർത്തോമ്മാ ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷത്തിനു ആരംഭം കുറിച്ചു . കുര്യാക്കോസ് മാർ ഇവാനിയോസ് ഉദ്ഘാടനം ചെയ്തു. ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. ഇടവക വെബ്സൈറ്റ് ആന്റോ ആന്റണി എംപിയും സാന്ത്വന പരിചരണം രാജു ഏബ്രഹാം എംഎൽഎയും വിദ്യാഭ്യാസ സഹായനിധി അടൂർ പ്രകാശ് എംഎൽഎയും ഉദ്ഘാടനം ചെയ്തു. റവ. കെ.ജി. ജോസഫ്, റവ. പി.എ. ഏബ്രഹാം, റവ. തോമസ് പി. ചാണ്ടി, റവ. ജോർജ് ഏബ്രഹാം, ടി.സി. ജോൺ, പി.ടി. തോമസ്, തോമസ് ടി. സാമുവൽ എന്നിവർ പ്രസംഗിച്ചു.