Wednesday, April 24, 2024
HomeCrimeഇല്ലാത്ത കോഴ്‌സ് വാഗ്ദാനം ചെയ്തു മലയാളി നഴ്‌സുമാരെ അര്‍മേനിയയിലേക്ക് കടത്തുവാൻ ശ്രമിച്ച മലയാളി അറസ്റ്റിൽ

ഇല്ലാത്ത കോഴ്‌സ് വാഗ്ദാനം ചെയ്തു മലയാളി നഴ്‌സുമാരെ അര്‍മേനിയയിലേക്ക് കടത്തുവാൻ ശ്രമിച്ച മലയാളി അറസ്റ്റിൽ

ഇല്ലാത്ത കോഴ്‌സ് വാഗ്ദാനം ചെയ്തു 30 ൽ അധികം മലയാളി നഴ്‌സുമാരെ അര്‍മേനിയയിലേക്ക് കടത്തുവാൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. ബെംഗളൂരു വിമാനത്താവളത്തിലാണ് സംഭവം. ഇല്ലാത്ത കോഴ്‌സ് വാഗ്ദാനം ചെയ്തു മലയാളി നഴ്‌സുമാരെയാണ് അര്‍മേനിയയിലേക്കു കടത്തുവാൻ ശ്രമിച്ചത്. ടോണി ടോമാണ് (40) പൊലീസ് പിടിയിലായിരിക്കുന്നത്. അതേസമയം ഇതിന്റെ പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് പോലീസ് അന്വേഷിക്കുകയാണ്. എന്തിനാണ് ഇയാള്‍ നഴ്‌സുമാരെ അര്‍മേനിയയിലേക്ക് കടത്താന്‍ ശ്രമിച്ചതെന്നാണ് പോലീസിന്റെ മുന്നിലുള്ള ചോദ്യം.

ബാംഗ്ലൂര്‍ വിമാനത്താവളത്തിൽ വച്ചാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിലാണ് പദ്ധതി പൊളിയുന്നത് . ഇല്ലാത്ത കോഴ്‌സ് വാഗ്ദാനം ചയ്താണ് ഇയാള്‍ മലയാളി നഴ്‌സുമാരെ അര്‍മേനിയയിലേക്ക് കടത്താന്‍ ശ്രമിച്ചതെന്നു വ്യക്തമായി. തുടർന്ന് ടോണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മംഗളൂരു കങ്കനാടിയില്‍ ഹോപ്‌സിന്‍ എജ്യുക്കേഷന്‍ ഇന്റര്‍നാഷനല്‍ എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു അറസ്റ്റിലായ ടോണി. മനുഷ്യക്കടത്തിനാണ് ടോണിക്കെതിരെ കേസെടുത്തിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് ട്രഡീഷനല്‍ മെഡിസിന്‍ ഓഫ് അര്‍മേനിയയില്‍ (യുടിഎംഎ) ജര്‍മന്‍ ഭാഷാ പഠന കോഴ്‌സില്‍ ചേര്‍ക്കാമെന്ന വ്യാജ വാഗ്ദാനത്തിലാണ് യുവതികളെ വിമാനത്താവളത്തില്‍ എത്തിച്ചത്. ജര്‍മന്‍ പഠിച്ചാല്‍ ജര്‍മനിയില്‍ പെട്ടെന്നു ജോലി കിട്ടുമെന്നു വിശ്വസിപ്പിച്ച്‌ 84,000 രൂപ വീതം ടോണി ഇവരില്‍ നിന്ന് ഈടാക്കിയിരുന്നു. എമിഗ്രേഷന്‍ അധികൃതരുടെ അന്വേഷിണത്തിലാണ് യുടിഎംഎയില്‍ ജര്‍മന്‍ കോഴ്‌സ് ഇല്ലെന്നു മനസ്സിലായത്‌ . മലയാളികളായനേഴ്‌സുമാരെ സ്വദേശങ്ങളിലേക്കു മടക്കി അയച്ചു.

മംഗളൂരുവിലെ നഴ്‌സിങ് പഠനകാലത്താണ് ഇവരെ ടോണി വലയിൽ വീഴ്ത്തിയതെന്നാണ് സിറ്റിന്യൂസിന്‌ കിട്ടിയിരിക്കുന്ന വിവരം . നഴ്‌സുമാരെ അര്‍മേനിയയില്‍ എത്തിക്കാന്‍ ശ്രമിച്ചത് എന്തിനാണെന്ന് വ്യക്തമായെങ്കിലേ കേസിന്റെ യാഥാർഥ്യം മനസ്സിലാവുകയുള്ളു. മനുഷ്യക്കടത്തുമായി ഈ സംഭവത്തിനു ബന്ധമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. നേരത്തെ ഇതു പോലെ മലയാളി നഴ്‌സുമാരെ ഇയാള്‍ അര്‍മേനിയയിലേക്കോ മറ്റേതെങ്കിലും രാജ്യത്തേക്കോ കടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതുവരെ വിദേശ രാജ്യങ്ങളിലേക്ക് കടത്തിയിട്ടുള്ള ആളുകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments