Thursday, April 25, 2024
HomeCrimeകൊച്ചിയിൽ തങ്ങിയിരുന്ന മൂന്നു തീവ്രവാദികൾ അറസ്റ്റിൽ

കൊച്ചിയിൽ തങ്ങിയിരുന്ന മൂന്നു തീവ്രവാദികൾ അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേനെ കൊച്ചിയിൽ തങ്ങിയിരുന്ന മൂന്നു തീവ്രവാദികൾ അറസ്റ്റിൽ. കൊച്ചി മണ്ണൂരില്‍ നിന്ന് മൂന്ന് ബോഡോ തീവ്രവാദികളാണ് ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ പോലീസ് പിടികൂടിയത് . ആസാം സ്വദേശികളാണ് ഇവര്‍ എന്ന് പോലീസ് സിറ്റി ന്യൂസിനോട് പറഞ്ഞു.

ആസാമില്‍ നിന്നെത്തിയ ഇവര്‍ കൊച്ചിയില്‍ അന്യ സംസ്ഥാന തൊഴിലാളികളെന്ന വ്യാജേനെ ഒളിവിൽ കഴിയുകയായിരുന്നു. ആസാം പോലീസിൽ നിന്ന് ലഭ്യമായ വിവരത്തെ തുടര്‍ന്നാണ് കേരള പോലീസ് പരിശോധന നടത്തിയത്. ആസാമില്‍ കൊലപാതക കേസുകളില്‍ അടക്കം പ്രതികളാണ് ഇവരെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവര്‍ കേരളത്തില്‍ എത്തിയിട്ട് ഇപ്പോൾ 15 ദിവസമായതായാണ് റിപ്പോർട്ട് . ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന പേരിലാണ് ഇവര്‍ എറണാകുളത്ത് എത്തിയത്. തൊഴിലാളികളാണെന്ന രീതിയിലാണ് ഇവർ ഇവിടെ താമസിച്ചു വന്നിരുന്നത്. പ്രതികളെ ആസ്സാമിൽ നിന്ന് പോലീസ് എത്തി കൊണ്ടു പോകുമെന്നാണ് അവസാനമായി കിട്ടിയ വിവരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments