Friday, March 29, 2024
HomeNationalഒറ്റ ക്ലിക്കില്‍ 16 ലെന്‍സുകൾ ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഫോണുമായി എല്‍ജി

ഒറ്റ ക്ലിക്കില്‍ 16 ലെന്‍സുകൾ ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഫോണുമായി എല്‍ജി

ഒറ്റ ക്ലിക്കില്‍ 16 ലെന്‍സുകൾ ഒരു പോലെ പ്രവര്‍ത്തിക്കുന്ന ക്യാമറ ഫോണുമായി എല്‍ജി. ഇത് കേട്ട് ശ്വാസമടക്കി പിടിച്ചിരിക്കുകയാണ് ഫോൺ പ്രേമികൾ. 16 ലെന്‍സുള്ള സ്മാര്‍ട്‌ഫോണ്‍ അധികം താമസിക്കാതെ മാർക്കറ്റിൽ എത്തുമെന്നാണ് എല്‍ജി പ്രഖ്യാപിച്ചിരിക്കുന്നത്. 16 ലെന്‍സുള്ള സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കാനായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്കില്‍ നിന്നും എല്‍.ജിക്ക് പേറ്റന്റും ലഭിച്ചു കഴിഞ്ഞു.

വ്യത്യസ്ത ഫോക്കല്‍ ലെങ്ത്തിൽ ചിത്രീകരിച്ച ഫോട്ടോയില്‍ നിന്നും ആവശ്യമായവ സ്വീകരിക്കാനുള്ള സംവിധാനവുമുള്ള ഫോൺ എന്ന പ്രതേകതയും ഇതിനുണ്ട്. മികച്ച പോര്‍ട്ട്‌റേറ്റ് ഷോട്ടുകളും ഈ ലെന്‍സുകള്‍ ഉറപ്പു നല്‍കും. വൈഡ് ആംഗിള്‍, ഫിഷ് ഐ, ടെലിഫോട്ടോ, മാക്രോ അപേര്‍ച്ചര്‍ മുതലായ സംവിധാനങ്ങളും 16 ലെന്‍സുകള്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്‌ഫോണുകളില്‍ ലഭ്യമാക്കും. നിലവില്‍ സാംസങ് ഗ്യാലക്‌സി എ9ല്‍ മാത്രമാണ് നാലു ക്യാമറ സംവിധാനമുള്ളത്. 24, 5, 8, 10 മെഗാപിക്‌സലുകളിലുള്ള ക്വാഡ് ലെന്‍സ് ക്യാമറ സംവിധാനമുള്ള ലെന്‍സുകളാണ് എ9 ലുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments