ഡാളസ്സ് കടകളില്‍ വ്യാപക മോഷണം നടത്തിയിരുന്ന മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

കരോള്‍ട്ടണ്‍ (ഡാളസ്സ്): കരോള്‍ട്ടണിലെ വിവിധ കടകളില്‍ നിന്നും മോഷണം നടത്തിയ മൂന്ന് സ്ത്രീകളിലെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് നവംബര്‍ 27 വ്യാഴാഴ്ച ഉച്ചയോടെയായിരുന്ന സംഭവം. ഡോളര്‍ കടകളിലും, മെല്‍റോസ് ഫാമിലി ഫാഷന്‍ കടയിലും മോഷണം നടന്നതായി അറിവ് ലഭിച്ച പോലീസ് എത്തുന്നതിനിടെ മൂന്ന് പേരും അവിടെ നിന്നും കാറില് കയറി സ്ഥലം വിട്ടിരുന്നു.

കടകളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് പോലീസ് ഓഫീസര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തി. ഇവരുടെ കൂടെ രണ്ട് വയസ്സുള്ള ഒരു കുട്ടി ഉണ്ടെന്നുള്ള വിവരം ലഭിച്ചതിനാല്‍ കാറിനെ പിന്തുടരുന്നത് മാറ്റിവെച്ചു. എന്നാല്‍ കാര്‍ സഢ്ചരിക്കുന്നത് മുകളില്‍ നിന്നും ഹെലികോപ്റ്റര്‍ വീക്ഷിക്കുന്നുണ്ടായിരുന്നു.

ഹെലികോപ്റ്ററില്‍ നിന്നും ലഭിച്ച സന്ദേശമനുസരിച്ചു ഇവരുടെ വാഹനം ഡാളസ്സ് പൈന്‍ സ്ട്രീറ്റില് പാര്‍ക്ക് ചെയ്തിരുന്നതായി കണ്ടെത്തി. കാറിലുണ്ടായിരുന്ന ആന്‍ ഹാരിസ്, മൈക്കിയ ജെന്നിംഗ്‌സ്, റിനെ പാമര്‍ എന്നിവരെ പോലീസ് പിടികൂടി. ഇവരുടെ കാറില്‍ രണ്ട് വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു.

സി പി എസ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. ക്രിമിനല്‍ ആക്ടിവിറ്റിയുടെ പേരില്‍ ഇവരുടെ പേരില്‍ പോലീസ് കേസ്സെടുത്തു. താങ്ക്‌സ് ഗിവിംഗ് ആരംഭിച്ചതോടെ കടകളില്‍ തിരക്ക് വര്‍ദ്ധിക്കുന്നതോടൊപ്പം കളവുകളും വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. പോലീസ് എല്ലാ കടകളിലും സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്.