Tuesday, November 12, 2024
Homeപ്രാദേശികംമകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ വൈകുന്നേരം അഞ്ചിന് തുറക്കും. ജനുവരി 12 ന് തിരുവാഭരണ ഘോഷയാത്ര പന്തളം രാജകൊട്ടാരത്തിൽ നിന്ന് തിരിയ്ക്കും. 14ന് വൈകുന്നേരം സന്നിധാനത്ത് എത്തിച്ചേരും. അന്നേ ദിവസം വൈകുന്നേരം തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും. മകര സംക്രാന്തി പൂജയും മകരവിളക്കും അന്നു തന്നെയാണ്. 20ന് ക്ഷേത്രനട അടയ്ക്കും.അതേസമയം, ശബരിമലയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്ന് വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് മണ്ഡലകാലത്ത് ശബരിമല സാക്ഷ്യം വഹിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments