Friday, April 19, 2024
HomeInternationalഅമേരിക്കയെ തകര്‍ക്കാന്‍ കഴിയുന്ന ആണവ മിസൈല്‍ നിര്‍മിക്കാന്‍ ഉത്തരകൊറിയയ്ക്കു സാധിക്കുമെന്ന് മുന്നറിയിപ്പ്

അമേരിക്കയെ തകര്‍ക്കാന്‍ കഴിയുന്ന ആണവ മിസൈല്‍ നിര്‍മിക്കാന്‍ ഉത്തരകൊറിയയ്ക്കു സാധിക്കുമെന്ന് മുന്നറിയിപ്പ്

അമേരിക്കയെ തകര്‍ക്കാന്‍ കഴിയുന്ന ആണവ മിസൈല്‍ നിര്‍മിക്കാന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉത്തരകൊറിയയ്ക്കു സാധിക്കുമെന്ന ഞെട്ടിക്കുന്ന മുന്നറിയുപ്പുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ തലവന്‍ മൈക് പൊമ്പിയൊ. യുഎസിനെ ആക്രമിക്കാന്‍ സാധിക്കുന്ന ആണവ മിസൈല്‍ ഉത്തരകൊറിയ ഉടന്‍ നിര്‍മിക്കുമെന്നും അതിന്, ഏതാനും മാസത്തെ കാലതാമസം മാത്രമേ ഉണ്ടാകൂ. ഉത്തരകൊറിയയും കിം ജോങ് ഉന്നും ഉയര്‍ത്തുന്ന വെല്ലുവിളികളെ സിഐഎ സസൂക്ഷമം നിരീക്ഷിച്ച് വരികയാണ്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ മൈക് പൊമ്പിയൊ പറഞ്ഞു. അമേരിക്കയെ മുഴുവന്‍ പരിധിയിലാക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ‘ഹ്വാസോങ് 15’ വിജയകരമായി പരീക്ഷിച്ചതായാണ് ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ അവകാശപ്പെട്ടിരുന്നു. 2017ല്‍ മാത്രം 20 ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. അന്ന് രാജ്യം പൂര്‍ണ അണ്വായുധശേഷി കൈവരിച്ചതായും എന്നാല്‍ ഇത് സ്വയംരക്ഷയ്ക്കായി മാത്രമേ ഉപയോഗിക്കൂ എന്നു ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്‍ വ്യക്തമാക്കിയിരുന്നു.കിം ജോങ് ഉന്‍ ഉയര്‍ത്തുന്ന ഭീഷണികളള്‍ വെറും വിടുവായത്തമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരിഹസിച്ച് തള്ളുന്ന സാഹചര്യത്തിലാണ് യു.എസിന്റെ തന്നെ ഏറ്റവും തന്ത്രപധാന കേന്ദ്രത്തില്‍ നിന്നുള്ള സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഇതോടെ സംഭവത്തെ കൂടുതല്‍ ഗൗരമായി ട്രംപും അമേരിക്കന്‍ ഭരണകൂടവും കൈക്കാര്യം ചെയേണ്ടിവരും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments