പാര്‍ട്ടിയുടെ ശത്രുവായ പി.സി ജോര്‍ജ്ജിനൊപ്പം വേദി പങ്കിട്ട് പി.ജെ. ജോസഫ്

P J Joseph P C George

സീറ്റ് വിഭജനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ പാര്‍ട്ടിയുടെ പ്രഖ്യാപിത ശത്രുവായ പി.സി ജോര്‍ജ്ജിനൊപ്പം വേദി പങ്കിട്ട് പി.ജെ. ജോസഫ് എംഎല്‍എ. പി ജെ ജോസഫ് തിരുവനന്തപുരത്ത് നടത്തുന്ന പ്രാര്‍ഥനായജ്ഞത്തിലാണ് പി സി ജോര്‍ജും പങ്കെടുത്തത്.
ഇതോടെ പാര്‍ട്ടിയില്‍ തമ്മിലടി കലശലാണെന്ന സൂചനയും സജീവമായി. മാണി ഗ്രൂപ്പില്‍ ഉള്‍പ്പെട്ട തോമസ് ഉണ്ണിയാടന്‍, എന്‍ ജയരാജ് എന്നിവരും വേദിയിലുണ്ട്.ജോസ് കെ മാണിയുടെ കേരള യാത്ര പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തിലെന്ന പരാമര്‍ശം ഉയര്‍ത്തി രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിക്കുള്ളില്‍ കാലാപ കൊടി ഉയര്‍ത്തിയിരുന്നു.ഇതിന് പിന്നാലെ ഇന്നലെ കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റിന് അര്‍ഹതയുണ്ടെന്നും, ലയനം കൊണ്ട് വലിയ ഗുണമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും ജോസഫ് തുറന്നടിച്ചിരുന്നു. അതുകൊണ്ട് തന്നെ പി.സി ജോര്‍ജ്ജുമായുള്ള ചങ്ങാത്തം പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കുള്ള സൂചനയാണോയെന്നും പാര്‍ട്ടി വൃത്തങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്നുണ്ട്.