Thursday, April 18, 2024
HomeKeralaക്രിക്കറ്റ് താരമായ ശ്രീശാന്തിന് കോടതിയുടെ ശകാരം

ക്രിക്കറ്റ് താരമായ ശ്രീശാന്തിന് കോടതിയുടെ ശകാരം

വാതുവയ്പ് കേസില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ശ്രീശാന്തിന് കോടതിയുടെ ശകാരം. ആജീവനാന്ത വിലക്ക് അഞ്ച് വര്‍ഷത്തേയ്ക്ക് ചുരുക്കണമെന്ന വാദം ഉയര്‍ത്താന്‍ ശ്രീശാന്തിന് അവകാശമുണ്ടെന്ന് പരാമര്‍ശിച്ച കോടതി ശ്രീശാന്തിന്റെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബി.സി.സി.ഐക്ക് രണ്ടാഴ്ച സമയം അനുവദിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതേസമയം കേസ് പരിഗണിക്കവേ ശ്രീശാന്തിന് എതിരെ ഗുരുതരമായ ചില പരാമര്‍ശങ്ങളും കോടതി ഉയര്‍ത്തി. ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന് പറഞ്ഞ കോടതി, കുറേ പണം കയ്യില്‍ കരുതിയതെന്തിനാണെന്നും ചോദിച്ചു. എന്നാല്‍ അനാഥാലയത്തിന് വേണ്ടിയാണ് ഇതെന്ന മറുപടിയാണ് കോടതിയില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചത്.
ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ചതുകൊണ്ടാണ് ശ്രീശാന്തിന് ആദ്യം കുറ്റസമ്മതം നടത്തേണ്ടി വന്നതെന്ന വാദമാണ് അഭിഭാഷകന്‍ ഉയര്‍ത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments