ആര്‍ദ്രം പദ്ധതിയിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ത്യമായതായി മുഖ്യമന്ത്രി. ഇതിനോടകം 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. സ്വകാര്യ മേഖലയെ കടത്തി വെട്ടുന്ന സൗകര്യങ്ങള്‍ ഒരുക്കിയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉയര്‍ന്നത്. വൈകുന്നേരം വരെ ഡോക്ടറുടെ സേവനം, ഫാര്‍മസി സൗകര്യം, ലബോറട്ടറി എന്നിവ ഉറപ്പു വരുത്തി സാധാരണ ജനങ്ങളുടെ ആശ്രയ കേന്ദ്രമാക്കി കുടുംബാരോഗ്യകേന്ദ്രങ്ങളെ മാറ്റന്‍ സര്‍ക്കാരിനായി. പല കുടുംബാരോഗ്യ കേന്ദ്രങ്ങളും ഇ ഹെല്‍ത്ത് പദ്ധതിയിലേക്ക് മാറിക്കഴിഞ്ഞു. ഓപി രജിസ്‌ട്രേഷന്‍ മുതല്‍ മരുന്നു വിതരണം വരെ കംപ്യൂട്ടറൈസ്ഡ് ആക്കി. എല്ലാം ഓണ്‍ലൈനായി രേഖപ്പെടുത്തും. ആധുനിക സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും മത്സരബുദ്ധിയോടെ രംഗത്തെത്തിയത് ആരോഗ്യ കേന്ദ്രങ്ങളെ കൂടുതല്‍ മികവുറ്റതാക്കി. ആരോഗ്യമേഖലയിലെ ഈ മുന്നേറ്റം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചു. രാജ്യത്തെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടത് വയനാട്ടിലെ ആദിവാസി മേഖലയിലുള്ള നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രമാണ്. രണ്ടാം ഘട്ടത്തില്‍ 500 ആശുപത്രികളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനാണ് തീരുമാനം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒരു കുടുംബത്തിന്റെ ആരോഗ്യം ഉറപ്പു വരുത്തുന്ന തരത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളെ മാറ്റുകയാണ് ആത്യന്തിക ലക്ഷ്യമെന്നും ഇത് മുന്നില്‍ കണ്ട് ആര്‍ദ്രം പദ്ധതിക്ക് മാത്രമായി 1721 തസ്തികകളാണ് സൃഷ്ടിച്ചതായും മുഖ്യമന്ത്രി ഫേയ്സ്ബുക്ക് പേജില്‍ പറഞ്ഞു.
170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി
RELATED ARTICLES