Friday, April 19, 2024
HomeNationalഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി ;18 പേര്‍ക്ക് പരുക്കേറ്റതായി ദൃക്‌സാക്ഷികള്‍

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി ;18 പേര്‍ക്ക് പരുക്കേറ്റതായി ദൃക്‌സാക്ഷികള്‍

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. ലക്നോവിൽ നിന്ന് 270 കിലോമീറ്റർ അകലെ മഹോബക്കും കുൽപഹാറിനുമിടയിൽവച്ച് മഹാകൗശൽ എക്സ്പ്രസിന്‍റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്.

അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പരുക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ 2.07ഓടുകൂടിയാണ് നാല് എസി കോച്ചുകളും നാല് സ്ലീപ്പര്‍ കോച്ചുകളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് ജാനി മുതല്‍ അലഹബാദ് വരെയുള്ള പാതയിലൂടെ സഞ്ചരിക്കുന്ന വണ്ടികള്‍ വൈകുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ പിആര്‍ഒ മന്‍ജര്‍ കറാര്‍ അറിയിച്ചു.

18 പേര്‍ക്ക് പരുക്കേറ്റതായി ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവരെ മഹോബയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനിന്‍റെ നാല് എയര്‍കണ്ടീഷന്‍ഡ് ബോഗികളും നാല് ജനറല്‍ കംപാര്‍ട്ട്‌മെന്റുകളുമാണ് പാളം തെറ്റിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments