മാതൃകയായി കീഴ്വായ്പൂര് ജനമൈത്രി പോലീസ്

ലോക്ഡൗണിനിടെ വീട്ടുസാധനങ്ങള്‍ വാങ്ങാനെത്തിയ ഭിന്നശേഷിക്കാരനെ വീട്ടുസാധനങ്ങള്‍ വാങ്ങിയതിനുശേഷം ഇരുചക്രവാഹനത്തില്‍ വീട്ടിലെത്തിച്ച് കീഴ്വായ്പൂര് ജനമൈത്രി പോലീസ് മാതൃകയായി. വാഹനമില്ലാത്തതിനാല്‍ മൂന്നു കിലോമീറ്ററോളം നടന്നാണ് ഇയാള്‍ മല്ലപ്പള്ളി ടൗണില്‍ എത്തിയത്. അവശനായി നടന്നുവരുന്ന ആളിനെ കീഴ്വായ്പൂര് എസ്.ഐ:പി.എം സലീമിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവശനായ ആള്‍ക്ക് കുടിക്കാന്‍ വെള്ളവും ബിസ്‌ക്കറ്റും നല്‍കി. എടിഎമ്മില്‍ നിന്ന് പണമെടുക്കാനും പച്ചക്കറി വാങ്ങാനും സഹായിച്ചശേഷം കോണ്‍സ്റ്റബിള്‍ സന്തോഷ് കുമാറിന്റെ ബൈക്കില്‍ മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപത്തെ വീട്ടിലെത്തിച്ചാണു പോലീസ് മാതൃകയായത്.