വൈദ്യുതി മന്ത്രി എം.എം. മണിയുടെ പൈലറ്റ് വാഹനം പാലാ-പൊന്‍കുന്നം റോഡില്‍ വഞ്ചിമലക്കവലയില്‍ അപകടത്തിൽപെട്ടു. ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം. മന്ത്രിക്ക് അകമ്പടി വന്ന പാലാ പൊലീസ് സ്‌റ്റേഷനിലെ ബൊലേറോ ജീപ്പാണ് അപകടത്തിൽപെട്ടത്. മഴ പെയ്തതിനെത്തുടര്‍ന്നു റോഡില്‍ തെന്നി നിയന്ത്രണം വിട്ട് സമീപത്തെ വ്യാപാര സ്ഥാപനത്തില്‍ ഇടിച്ച ശേഷം പിന്നോട്ടുരുണ്ട് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് തട്ടിത്തെറിപ്പിച്ചു. മഴ നനയാതെ കടത്തിണ്ണയില്‍ നിന്നിരുന്ന ബൈക്ക് യാത്രികര്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ പൊലീസ് ജീപ്പിൻറ ടയര്‍ പൊട്ടി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നു ബോധ്യമായതിനെത്തുടര്‍ന്നു മന്ത്രിയും സംഘവും പാലായിലേക്കുള്ള യാത്ര തുടര്‍ന്നു.