Thursday, April 18, 2024
HomeNationalവര്‍ധയില്‍ മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടലംഘനമല്ല : തിരഞ്ഞെടുപ്പ് കമ്മീഷന്‍

വര്‍ധയില്‍ മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടലംഘനമല്ല : തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. വര്‍ധയില്‍ മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പറ്റിയായിരുന്നു മോദിയുടെ പരാമര്‍ശം. രാഹുല്‍ ന്യൂനപക്ഷ മേഖലയിലേക്ക് ഒളിച്ചോടിയെന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വര്‍ഗീയ പരാമര്‍ശമാണെന്ന് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. അഞ്ച് വര്‍ഷം ഭരിച്ചിട്ടും പറയാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ് മോദി ഇപ്പോള്‍ ജനങ്ങളെ വര്‍ഗീയമായി തരംതിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments