Friday, April 19, 2024
HomeCrimeഅമ്മയെ ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം

അമ്മയെ ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം

അമ്മയെ ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം തടവ് വിധിച്ചു. വഡോദരയിലാണ് സംഭവം. മദ്യപിച്ചെത്തിയ മകന്‍ അമ്മയെ ബലമായി പീഡിപ്പിച്ച കേസിലാണ് വഡോദര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം കെ ചൗഹാന്‍ ശിക്ഷ വിധിച്ചത്. മെറ്റല്‍ ഫാബ്രിക്കേറ്ററായി ജോലി ചെയ്തുവരികയായിരുന്നു പ്രതി. 2012ല്‍ ഇയാളുടെ പിതാവ് മരിച്ചിരുന്നു. പ്രതിക്ക് കോടതി ജീവപര്യന്തം തടവും 5000 രൂപ പിഴയും വിധിച്ചു.2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. മുഴുകുടിയനായ മകനെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. 2017 ഒക്ടോബര്‍ 16ന് രാത്രി മദ്യപിച്ചെത്തിയ 42കാരകനായ മകന്‍ അമ്മയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെ മാതാവിന്റെ ശരീര ഭാഗങ്ങളില്‍ ക്രൂരമായി മുറിവേല്‍ക്കുകയും ചെയ്തു. പിറ്റേദിവസം മകളുടെ വീട്ടിലെത്തിയ മാതാവ് നടന്ന സംഭവങ്ങളെല്ലാം തുറന്നു പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ച പ്രതിക്ക് അമ്മയുടെ ശരീരഭാഗങ്ങളില്‍ മാരകമായ മുറിവുകളുണ്ടായത് എങ്ങനെ എന്ന ചോദ്യത്തിന് മറുപടിയുണ്ടായിരുന്നില്ല. ഇതോടെ വൈദ്യപരിശോധനയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments