കൊല്ലം-പത്തനംതിട്ട ജില്ലകളില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം

wind

കാറ്റിലും മഴയിലും കൊല്ലം-പത്തനംതിട്ട ജില്ലകളില്‍ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റില്‍ മരംവീണ് പത്തനംതിട്ട ജില്ലയില്‍ പത്ത് വീടുകള്‍ പൂര്‍ണമായും 60 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വിവിധയിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു.