Saturday, April 20, 2024
HomeKerala*മുൻമുഖ്യ മന്ത്രി ആർ.ശങ്കറിന്റെ 111 മത് ജന്മവാർഷികം.* തിരുവനന്തപുരത്ത് പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

*മുൻമുഖ്യ മന്ത്രി ആർ.ശങ്കറിന്റെ 111 മത് ജന്മവാർഷികം.* തിരുവനന്തപുരത്ത് പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

ആർ ശങ്കർ ഫൌണ്ടേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ മുൻമുഖ്യ മന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആർ.ശങ്കറിന്റെ 111 മത് ജന്മവാർഷികം കോവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായ പരിപാടികളോടെ സംസ്ഥാനത്തൊട്ടാകെ നടത്തി . തിരുവനന്തപുരത്ത് പാളയം ആർ ശങ്കർ സ്‌ക്വയറിലെ  ആർ ശങ്കർ പ്രതിമയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പളി രാമചന്ദ്രൻ, ആർ ശങ്കർ ഫൌണ്ടേഷൻ ഓഫ് കേരള പ്രസിഡന്റ് അഡ്വ റ്റി ശരത് ചന്ദ്ര പ്രസാദ് എന്നിവർ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാക്ഷണവും നടത്തി.

ആർ ശങ്കർ ശക്തനായ ധനകാര്യ മന്ത്രിയും ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നുവെന്നു  കെപിസിസി പ്രസിഡന്റ് മുല്ലപ്പളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. വനിതകളുടെ വിദ്യഭ്യാസത്തിനുവേണ്ടി അദ്ദേഹം കൊല്ലത്ത് S N ട്രസ്‌റ്റിന്റെ കീഴിൽ വനിതാ കോളേജ് തുടങ്ങാനും, കേരളത്തിൽ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി വിവിധ വിഭാഗം ജനങ്ങൾക്ക് വിദ്യാലയങ്ങൾ അനുവദിച്ചു കൊടുത്തുകൊണ്ട് ഒരു വലിയ സാമൂഹിക പരിവർത്തനം നടത്തുവാൻ അദ്ദേഹം ആത്മാർഥതമായി പരിശ്രമിച്ചുവെന്നും മുല്ലപ്പളി രാമചന്ദ്രൻ പറഞ്ഞു .

മുൻമുഖ്യ മന്ത്രി ആർ ശങ്കർ എന്നും കേരള ജനതയ്ക്കും രാഷ്ട്രീയ പ്രവർത്തകർക്കും മാതൃകയായി പ്രവർത്തിച്ച വലിയ മനുഷ്യനായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശ്രീ.നാരായണഗുരു ദേവന്റെ ആദർശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്‌ ജാതി മത വ്യത്യാസമില്ലാതെ ജനങ്ങളെ ഒന്നായി കണ്ട് സാമൂഹ്യ പരിവർത്തനത്തിനുവേണ്ടി പ്രവർത്തിച്ച ശക്തനായ ഭരണാധികാരിയായിരുന്നു ആർ ശങ്കർ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളത്തിലെ പ്രസിഡന്റെന്ന നിലയിൽ അതിശക്തമായി സംഘടനയെ കെട്ടിപ്പടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്ന് രമേശ് ചെന്നിത്തല ഓർമപ്പെടുത്തി.

ആർ ശങ്കറെന്ന ഭരണാധികാരിയാണ് കേരളത്തിൽ ആദ്യമായി വിധവാ പെൻഷൻ, അഗതി പെൻഷൻ അടക്കമുള്ള വിവിധ സാമൂഹിക ക്ഷേമ പെൻഷനുകൾ ഏർപ്പെടുത്തിയതെന്ന് മുൻമുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. സാമൂഹ്യ മേഖലയിൽ നിരവധി മാറ്റങ്ങൾക്കു നേതൃത്വം കൊടുത്തയാളാണ് അദ്ദേഹം.  എടുക്കുന്ന തിരുമാനങ്ങളിൽ ഉറച്ചുനിന്ന് കൊണ്ട് ശക്തമായ ഭരണ നേതൃത്വം നൽകിയ ആർ ശങ്കർ എന്നും കേരള ജനതയ്ക്ക് അഭിമാനമായി നിലനിൽക്കുമെന്ന് ഉമ്മൻ ചാണ്ടി ഓർമ്മപ്പെടുത്തി .

ചടങ്ങിൽ ആർ ശങ്കർ ഫൌണ്ടേഷൻ പ്രസിഡന്റ് കെപിസിസി വൈസ് പ്രെസിഡന്റുമായ അഡ്വ റ്റി ശരത് ചന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു. ആർ ശങ്കർ ഫൌണ്ടേഷൻറെ നേതൃത്വത്തിൽ 14 ജില്ലകളിലും ആർ ശങ്കറിന്റെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി .

കോവിഡ്  നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്‌ തന്നെ ജില്ലാ കോൺഗ്രസ്  കമ്മിറ്റികളുമായി സഹകരിച്ചുകൊണ്ടാണ് ആർ ശങ്കർ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചതെന്ന് ശരത് ചന്ദ്ര പ്രസാദ് അറിയിച്ചു.       

RELATED ARTICLES
- Advertisment -

Most Popular

Recent Comments