Monday, October 7, 2024
HomeUncategorizedആരാധനാ സ്വാതന്ത്ര്യം - ഇന്ത്യയെ ബ്ളാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് യു.എസ് .സി.ഐ.ആർ എഫ്‌

ആരാധനാ സ്വാതന്ത്ര്യം – ഇന്ത്യയെ ബ്ളാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് യു.എസ് .സി.ഐ.ആർ എഫ്‌

ന്യൂയോർക്ക്: ആരാധനാ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിൽ വളരെ പുറകിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ,യു എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന് നിർദ്ദേശം നൽകി.ഇതോടെ, ഇപ്പോൾ ബ്ളാക്ക് ലിസ്റ്റിൽ സ്ഥാനം പിടിച്ചിരിക്കുന്ന സുഡാൻ, ഉസ്ബകിസ്ഥാൻ എന്നീ രാജ്യങ്ങളെ ഈ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.  ഗ്ളോബൽ റിലിജിയസ് ഫ്രീഡം നയരൂപീകരണത്തിന് 1998-ൽ കോൺഗ്രസ് നിയോഗിച്ചതാണ് ഇൻറർനാഷണൽ റിലിജിയസ് ഫ്രീഡം കമ്മീഷൻ. ഏപ്രിൽ 28 നാണ് കമ്മീഷന്റെ നിർദ്ദേശങ്ങൾ പുറത്തുവിട്ടത്.ഈയിടെ ഇന്ത്യയിൽ നിലവിൽ വന്ന ന്യൂ സിറ്റിസൺഷിപ്പ് ലോ ,മുസ്ളീം ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ നിരാശയിലാഴ്ത്തിയതായി കമ്മീഷൻ കണ്ടെത്തി.  യു.എസ് കമ്മീഷന്റെ ഈ റിപ്പോർട്ടിനെതിരെ ഇന്ത്യൻ  വിദേശകാര്യ വകുപ്പ് വക്താവ് അനുരാഗ് ശ്രീവാസ്തവ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.കമ്മീഷന്റെ കണ്ടെത്തൽ ഇന്ത്യക്കെതിരെ തെറ്റായ പ്രചരണത്തിനേ ഉപകരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു നൈജീരിയ, റഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെയും ബ്ളാക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments