Thursday, April 18, 2024
HomeKeralaമുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന വിമർശനവുമായി ചെന്നിത്തല

മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന വിമർശനവുമായി ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രി സമനില തെറ്റിയാണ് മാധ്യമങ്ങളെ കണ്ടതെന്ന് രമേശ് ചെന്നിത്തല. ഏതു മഹാരാജാവ് മുഖ്യമന്ത്രി കസേരയില്‍ ഇരുന്നാലും താന്‍ തനിക്കു പറയാനുള്ളതു പറയുമെന്നും ചെന്നിത്തല പറഞ്ഞു.സമനില തെറ്റിയ നിലയിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. പോലീസിന്‍റെ പിടിപ്പുകേടിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കു മാത്രമാണ്. സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കുറ്റപ്പെടുത്തുന്നത്. മുഖ്യമന്ത്രിയാണ് വിഡ്ഡിത്തം വിളന്പുന്നതില്‍ കേമന്‍. ഇഎംഎസ് ഇരുന്ന മുഖ്യമന്ത്രി കസേരയില്‍ ആണ് പിണറായിയും ഇരിക്കുന്നത്.തനിക്കെതിരേ ആരും ചോദ്യം ചോദിക്കരുതെന്നാണു പിണറായിക്കുള്ളത്. അത് അദ്ദേഹത്തിന്‍റെ ആഗ്രഹം മാത്രമാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രിയോടു ജനങ്ങളും മാധ്യമങ്ങളും ചോദ്യം ചോദിക്കും. ജനങ്ങളോടാകണം മുഖ്യമന്ത്രിയുടെ പ്രതിബദ്ധത- ചെന്നിത്തല പറഞ്ഞു.പാര്‍ട്ടി സെക്രട്ടറിയല്ല മുഖ്യമന്ത്രി. പാര്‍ട്ടി സെക്രട്ടറി പറയുന്നതു പാര്‍ട്ടി പ്രവര്‍ത്തകര്‍ പഞ്ചപുച്ഛമടക്കി കേള്‍ക്കും. അത്തരത്തില്‍ മാധ്യമങ്ങളും പ്രതിപക്ഷവും മിണ്ടാതിരിക്കണമെന്ന ആഗ്രഹം കേരളത്തില്‍ നടക്കില്ല. മാധ്യമങ്ങളല്ല, പിണറായിയാണ് നാടിനെ അപമാനിക്കുന്നത്. ദൈവത്തിന്‍റെ സ്വന്തം നാടിനെ പിശാചിന്‍റെ നാടാക്കി മാറ്റിയത് മുഖ്യമന്ത്രിയാണ്. മാധ്യമ-പ്രതിപക്ഷ ജാഗ്രതയുള്ളതുകൊണ്ടാണ് കുറ്റകൃത്യങ്ങള്‍ കുറയുന്നത്. സ്റ്റാലിന്‍ യുഗത്തിലെ കാര്യങ്ങള്‍ കേരളത്തില്‍ നടക്കില്ല- ചെന്നിത്തല പരിഹസിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments