Thursday, March 28, 2024
HomeKeralaപെട്രോളിനും ഡീസലിനും ഒരു രൂപ കുറയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം

പെട്രോളിനും ഡീസലിനും ഒരു രൂപ കുറയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഒരു രൂപ കുറയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇന്ധന നികുതിയില്‍ നിന്നുള്ള അധിക വരുമാനത്തിന്റെ ഒരു ഭാഗം ഉപേക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി പിിണറായി വിജയന്‍ വ്യക്തമാക്കി. ജൂണ്‍ ഒന്നാം തിയതി അതായത് വെള്ളിയാഴ്ച മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. എത്ര രൂപയാണ് കുറയ്‌ക്കേണ്ടതെന്ന് ധനവകുപ്പാണ് തീരുമാനിക്കുക. പുതിയ നിരക്ക് ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.കേരളത്തില്‍ പെട്രോളിന് 32.02% (19.22 രൂപ), ഡീസലിന് 25.58% (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് പെട്രോളിന് 39.78%, ഡീസലിന് 24.84%. പഞ്ചാബില്‍ യഥാക്രമം 35.35%, 16.88%.

RELATED ARTICLES
- Advertisment -

Most Popular

Recent Comments