Tuesday, April 16, 2024
HomeCrimeകൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഗുരുതരമായി പരുക്കേറ്റ യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് പുനലൂര്‍ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കൊല്ലം പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ചാണ് യുവതിക്ക് നേരേ ആസിഡ് ആക്രമണം നടന്നത്. യുവതിയുടെ ശരീരത്തിന്റെ ഒരു ഭാഗത്ത് പൊള്ളലേറ്റു. ഇടത്തെ കൈ പൂര്‍ണമായും പൊള്ളിയ നിലയിലാണ്. യുവതിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനും പരുക്കേറ്റിട്ടുണ്ട്.  സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇരുവരെയും ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പൊള്ളല്‍ ഗുരുതരമായതിനാല്‍ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആക്രമണം നടത്തിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അരുണിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. അരുണുമായി മുന്‍ പരിചയമുണ്ടായിരുന്നതായി യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments