“സഹോദരീ ധീരമായി മുന്നോട്ട് പോവുക.. ജനം ഉണ്ട് കൂടെ”അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി വിനായകന്‍

നടന്‍ വിനായകനും അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അര്‍പ്പിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെയാണ് വിനായകന്‍ നടിക്കുള്ള തന്റെ പിന്തുണ വ്യക്തമാക്കിയത്. ഇപ്പോള്‍ നടക്കുന്ന പ്രതിസന്ധികളെകുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറയാതിരുന്ന വിനായകന്‍ തന്റെ പിന്തുണ രണ്ട് വരികളില്‍ ഒതുക്കുകയായിരുന്നു. സഹോദരീ ധീരമായി മുന്നോട്ട് പോവുക.. ജനം ഉണ്ട് കൂടെ എന്നയിരുന്നു വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് മണ്ടത്തരമായി കരുതുന്നില്ലെന്ന് വിനായകന്‍ അന്ന് പ്രതികരിച്ചിരുന്നു. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട തനിക്ക് പലതും പറയാനുണ്ട് കോടതി വിധി പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയാണെന്നും അന്ന് വിനായകന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.