മലയാളി വിദ്യാര്‍ത്ഥികള്‍ ബംഗളൂരുവില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.23 വയസ്സുകാരായ രാജു, അപ്പുഷാജി എന്നിവരാണ് മരിച്ചത്. ഇരുവരും കോട്ടയം സ്വദേശികളാണ്. വിനോദ സഞ്ചാര കേന്ദ്രമായ നന്ദി ഹില്‍സിലേക്ക് പോകും വഴി ഇവരുടെ ഇരുചക്രവാഹനത്തില്‍ അഞ്ജാതവാഹനം ഇടിക്കുകയായിരുന്നു. കുന്താനചപ്പുറത്ത്കല്ലു എന്ന സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്. ഇവരെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. രണ്ടുപേരും അപകടസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ഏത് വാഹനമാണ് ഇവരുടെ ആക്ടീവയില്‍ ഇടിച്ചതെന്ന് ഒപ്പമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അറിവില്ല.സംഭവത്തില്‍ വിശ്വനാഥപുര പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ബാംഗ്ളൂരിൽ അഞ്ജാതവാഹനമിടിച്ചു മലയാളി വിദ്യാർത്ഥികൾ മരിച്ചു
RELATED ARTICLES