കെവിൻ വധക്കേസ്സ് അന്തിമ വിധി ഓഗസ്റ്റ് 14ന്

kevins murder

കെവിൻ വധക്കേസ്സ് അന്തിമ വിധി ഓഗസ്റ്റ് 14ന് . കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. മെയ് 28 നാണ് കെവിന്‍ ജോസഫ് എന്ന ദളിത് യുവാവിനെ കൊല്ലത്തെ ചാലിയേക്കര കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് 25ന് കെവിന്‍ നീനു എന്ന യുവതിയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നതായും പിന്നീട് കണ്ടെത്തി. കോട്ടയത്തെ കെവിന്റെ വീട്ടില്‍ നിന്നാണ് കെവിനേ തട്ടിക്കൊണ്ടുപോയത്. നീനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നീനുവിന്റെ വീട്ടുകാര്‍ക്ക് നീനു താഴ്ന്ന ജാതിക്കാരനായ യുവാവുമായി ബന്ധമുണ്ടായിരുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇവര്‍ ക്വട്ടേഷന്‍ നല്‍കിയ ഗുണ്ടാസംഘമാണ് കെവിനേ തട്ടിക്കൊണ്ട് പോയത്. നീനുവിന്റെ സഹോദരനായ ഷൈന്‍ ചാക്കോയാണ് ഒന്നാം പ്രതി. അച്ഛന്‍ ചാക്കോ അഞ്ചാം പ്രതിയാണ്.