ഇന്ത്യയിലെ മുൻനിര കോഫി ശൃംഖലയായ കഫെ കോഫി ഡേ സ്ഥാപകൻ ‘കോഫി കിങ്’ എന്ന് അറിയപ്പെടുന്ന സിദ്ധാർഥയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം.കൃഷ്ണയുടെ മരുമകനും കഫേ കോഫീ ഡേ ശൃംഖലയുടെ സ്ഥാപകനുമാണ് വി.ജി. സിദ്ധാര്‍ഥ.ഇതിനിടെ വി.ജി. സിദ്ധാര്‍ഥ കഫേ കോഫി ഡേ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവസാനമെഴുതിയ കത്ത് പുറത്ത വന്നു്.
കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലായിരുന്നെന്നും കമ്ബനിയുടെ സാമ്ബത്തികനഷ്ടങ്ങള്‍ക്ക് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും സിദ്ധാര്‍ഥ കത്തില്‍ സൂചിപ്പിച്ചിരുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വി.ജി സിദ്ധാര്‍ത്ഥയുടെ ഉയര്‍ച്ചയും വീഴ്ചയുമൊക്കെ ഇതില്‍ മനസിലാക്കാം അതുപോലെ ദുരൂഹതകളുമേറുകയാണ്.
കഫേ കോഫി ഡേ ഏവര്‍ക്കും സുപരിചിതമായ ബ്രാന്‍ഡാണ്. കഫേ കോഫീ ഡേ എന്ന് കാണാതെ ഒരു ഇന്ത്യന്‍ നഗരത്തിലൂടെയാണ് സഞ്ചരിക്കാനാവില്ല.കഫേ കോഫി ഡേ ശൃംഖലയുടെ ഉടമയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ വിദേശകാര്യ മന്ത്രിയും കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ മുതിര്‍ന്ന നേതാവുമായ എസ്‌എം കൃഷ്ണയുടെ മരുമകാണുമാണ് സിദ്ധാർഥ. തിങ്കളാഴ്ച വൈകിട്ട് മംഗലാപുരത്തിനു സമീപം നേത്രാവതി നദിക്കു കുറുകെയുള്ള പാലത്തിനടുത്ത് സിദ്ധാർഥ കാറിൽ നിന്ന് ഇറങ്ങിപോവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഒരു മണിക്കൂർ കാത്തിരുന്നിട്ടും മടങ്ങിയെത്താത്തതിനെത്തുടർന്ന് കാർ ഡ്രൈവർ പരിസരത്തെല്ലാം അന്വേഷണം നടത്തിയ ശേഷം ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
സിദ്ധാർഥയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി ലഭിച്ച പൊലീസ് നദിയിലും പരിസരങ്ങളിലും ബോട്ടുകളിലും മറ്റും തിരച്ചിൽ നടത്തുകയാണ്. സിദ്ധാർഥയുടെ രോഗബാധിതനായ പിതാവ് മൈസൂരുവിലെ ആശുപത്രിയിലാണ്. സിദ്ധാർഥയെ കാണാനില്ലെന്ന വിവരം പരന്നതോടെ കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, കോൺഗ്രസ് നേതാക്കളായ ഡി.കെ.ശിവകുമാർ, ബി.എസ്. ശങ്കർ തുടങ്ങിയവർ ബെംഗളൂരുവിലെ വസതിയിലെത്തി എസ്.എം.കൃഷ്ണയെ കണ്ടു. മറ്റെതെങ്കിലും വാഹനത്തിൽ കയറിപ്പോയതാണോ, അബദ്ധത്തിൽ നദിയിൽ വീണതാണോ തുടങ്ങി എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് നേത്രാവതി നദിയിൽ പൊലീസ് നടത്തുന്ന തിരച്ചിൽ കണ്ട ശേഷം സിദ്ധാർഥയുടെ സുഹൃത്തായ മുൻ കോൺഗ്രസ് മന്ത്രി യു.ടി.ഖാദർ മാധ്യമങ്ങളോടു പറഞ്ഞു. എസ്.എം.കൃഷ്ണയുടെ മൂത്തമകൾ മാളവികയാണ് സിദ്ധാർഥയുടെ ഭാര്യ. ഇവർക്ക് രണ്ട് ആൺമക്കളാണ്.
ഒന്നര നൂറ്റാണ്ടോളം നീണ്ട കാപ്പി ചരിത്രം അവകാശപ്പെടാനുണ്ട് വി ജി സിദ്ധാര്‍ത്ഥയുടെ കുടുംബത്തിന്.