ആര്‍എസ്എസ് സൈനിക സ്‌കൂള്‍ ആരംഭിക്കാനൊരുങ്ങുന്നു

rss sainik school

അടുത്ത ഏപ്രിലോടുകൂടി ആദ്യ സൈനിക സ്‌കൂള്‍ ആരംഭിക്കാനൊരുങ്ങി ആര്‍എസ്എസ്. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ആണ്‍കുട്ടികള്‍ക്ക് മാത്രമേ ഈ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനമുള്ളൂ.ആര്‍എസ്എസ് മുന്‍ സര്‍സംഘ്ചാലക് രാജേന്ദ്ര സിങ്ങിനോടുള്ള ആദരസൂചകമായി രാജു ഭയ്യ സൈനിക് വിദ്യാ മന്ദിര്‍ എന്നാണ് സ്‌കൂളിന് പേര് നല്‍കിയിരിക്കുന്നത്. രാജേന്ദ്ര സിങ്ങിന്റെ ജന്മസ്ഥലമായ ഉത്തര്‍പ്രദേശിലെ ബുലന്ത്ശഹറിലെ ശിക്കര്‍പൂറിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക.നാലാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലാണ് പ്രവേശനം. ആദ്യ ബാച്ചില്‍ 160 വിദ്യാര്‍ഥികളെയാണ് ഉള്‍ക്കൊള്ളിക്കുക. ഏപ്രിലില്‍ ക്ലാസുകള്‍ തുടങ്ങും.മരിച്ച സൈനികരുടെ മക്കള്‍ക്ക് 56 സീറ്റുകള്‍ സംവരണം ചെയ്തിട്ടുമുണ്ട്.സൈന്യത്തില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ തേടുന്നുണ്ടെന്നും ആര്‍എസ്എസുമായോ അനുബന്ധ സംഘടനകളുമായോ ബന്ധമുള്ള സൈനികരുടെ മീറ്റിങ് ഉടനെ വിളിച്ചു ചേര്‍ക്കുമെന്നും യുപിയിലെ വിദ്യാഭാരതിയുടെ ചുമതലയുള്ള അജയ് ഗോയല്‍ പറഞ്ഞു.