Sunday, October 13, 2024
HomeKeralaകത്തോലിക്കാ സഭയുടെ കാനന്‍ നിയമം വിലക്കണമെന്ന ബിജെപി പ്രവർത്തകന്റെ ഹർജി കോടതി തള്ളി

കത്തോലിക്കാ സഭയുടെ കാനന്‍ നിയമം വിലക്കണമെന്ന ബിജെപി പ്രവർത്തകന്റെ ഹർജി കോടതി തള്ളി

കത്തോലിക്കാ സഭയുടെ കാനന്‍ നിയമം വിലക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. ഹരജിക്കാരനോട് 25000 രുപ കോടതി ചെലവ് അടയ്ക്കാനും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. പെരുമ്ബാവൂര്‍ വളയന്‍ചിറങ്ങര സ്വദേശി എം എസ് അനൂപ് സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍, സീറോ മലബാര്‍,മലങ്കര സഭകള്‍ , ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹരജി.പിഴ സംഖ്യ രണ്ടാഴ്ചയ്്ക്കുള്ളില്‍ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ അടയ്ക്കണം. പിഴ സംഖ്യ അടച്ചില്ലെങ്കില്‍ റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഹരജി അനാവശ്യ പ്രചാരണം ലഭിക്കുന്നതിനുവേണ്ടിയുള്ളതാണെന്ന് കോടതി വിലയിരുത്തി.

ഹരജിക്കാരനെ ഒരു കാരണവശാലും ബാധിക്കുന്ന കാര്യങ്ങളല്ല ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നതെന്നു കോടതി വ്യക്തമാക്കി. സീറോ മലബാര്‍ സഭയിലെ വിവാദഭൂമി ഇടപാടും സഭയിലെ ആഭ്യന്തര സമിതിയുടെ അന്വേഷണവും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ള കോടതി വ്യവഹാരങ്ങളുടേയും പശ്ചാത്തലത്തിലായിരുന്നു ഹരജി .വത്തിക്കാന്‍ രാഷ്ട്രത്തിന്റെ തലവനായ മാര്‍പാപയാണ് കാനന്‍ നിയമം നിര്‍മിച്ചിട്ടുള്ളതെന്നും വിദേശ രാജ്യത്തിന്റെ തലവന്‍ ഇന്ത്യയിലെ പള്ളികളും സ്വത്തുക്കളും ഭരിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും സിവില്‍ നിയമത്തിന്നും എതിരാണന്നു പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.ഹരജി നിലനില്‍ക്കില്ലന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു .ഹരജിക്കാരന് ഈ വിഷയത്തില്‍ എന്ത് കാര്യമെന്ന് ചോദിച്ച കോടതി ഹരജി ഫയല്‍ ചെയ്യാന്‍ അവകാശമില്ലന്നും വ്യക്തമാക്കി.ഭരണഘടന പ്രകാരം എല്ലാവര്‍ക്കും അവരുടേതായ അവകാശങ്ങള്‍ ഉണ്ടന്നും ഭൂമി വില്‍പ്പന അടക്കമുള്ള ഇടപാടുകള്‍ രാജ്യത്തെ സിവില്‍ നിയമ പ്രകാരമാണ് നടക്കുന്നതെന്നും കോടതി ചുണ്ടിക്കാട്ടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments