കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത 2% വര്‍ധിപ്പിച്ചു

rupees 2000

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്തയും പെന്‍ഷന്‍കാരുടെ ക്ഷാമ ആശ്വാസവും രണ്ടു ശതമാനം വര്‍ധിപ്പിച്ചു. കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് പുതിയ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അടിസ്ഥാന ശമ്ബളത്തിന്റെ/ പെന്‍ഷന്റെ ഏഴു ശതമാനം ഡിഎക്കു പുറമേയാണ് രണ്ടു ശതമാന വര്‍ധനവ് കൂടി ലഭിക്കുന്നത്. വിലക്കയറ്റത്തിന് ആനുപാതികമായാണ് ഡിഎ വര്‍ധിപ്പിച്ചത്. ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധനവിന് കാബിനറ്റ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഏഴാം ശമ്ബള കമ്മീഷന്റെ ശിപാര്‍ശകള്‍ക്ക് അനുസരിച്ചാണ് ഈ വര്‍ധനവ്. രാജ്യത്തെ ഏകദേശം 1.1 കോടി ജീവനക്കാര്‍ക്കും മുന്‍ ജീവനക്കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.