Friday, April 19, 2024
HomeNationalസെപ്തംബര്‍ 1 മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി

സെപ്തംബര്‍ 1 മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി

രാജ്യത്തെ ബാങ്കുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് അവധിയായിരിക്കുമെന്നും അത്യാവശ്യ ഇടപാടുകള്‍ നേരത്തെ പൂര്‍ത്തിയാക്കണമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എ.ടി.എം വഴിയുള്ള ഇടപാടുകള്‍ തടസപ്പെടില്ലെന്നും ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

സെപ്തംബര്‍ 1 ശനി- മിക്ക സംസ്ഥാനങ്ങളിലും ശനിയാഴ്ച ദിവസം അവധിയാണ്. എന്നാല്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ രണ്ട്, നാല് ശനിയാഴ്ചകളിലാണ് അവധി

സെപ്തംബര്‍ 2 ഞായര്‍ – പൊതു അവധി

സെപ്തംബര്‍ 3 തിങ്കള്‍ – ശ്രീ കൃഷ്ണ ജയന്തി

സെപ്തംബര്‍ 4 ചൊവ്വ, 5 ബുധന്‍ – ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

തുടര്‍ന്ന് സെപ്തംബര്‍ 6,7 തീയതികളില്‍ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അതിന് ശേഷം 8, 9 തീയതികളില്‍ വീണ്ടും അവധിയായിരിക്കും.

രണ്ടാം ശനി, ഞായര്‍ തുടങ്ങിയ പൊതുഅവധികള്‍ വരുന്നതിനാലാണ് ഇത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments