Friday, April 19, 2024
HomeInternationalഹി​ല​രി ക്ലി​ന്‍റ​ന്‍റെ ഇ​മെ​യി​ലു​ക​ള്‍ ഹാ​ക്ക് ചെ​യ്തെ​ന്ന ട്രം​പി​ന്‍റെ ആ​രോ​പ​ണം ചൈ​ന നി​ഷേ​ധി​ച്ചു

ഹി​ല​രി ക്ലി​ന്‍റ​ന്‍റെ ഇ​മെ​യി​ലു​ക​ള്‍ ഹാ​ക്ക് ചെ​യ്തെ​ന്ന ട്രം​പി​ന്‍റെ ആ​രോ​പ​ണം ചൈ​ന നി​ഷേ​ധി​ച്ചു

ഹി​ല​രി ക്ലി​ന്‍റ​ന്‍റെ ഇ​മെ​യി​ലു​ക​ള്‍ ഹാ​ക്ക് ചെ​യ്തെ​ന്ന അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍‌​ഡ് ട്രം​പി​ന്‍റെ ആ​രോ​പ​ണം ചൈ​ന നി​ഷേ​ധി​ച്ചു. ര​ഹ​സ്യ വി​വ​ര​ങ്ങ​ള്‍ അ​റി​യാ​ന്‍ ഒ​രു​ത​ര​ത്തി​ലു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളും ചൈ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് ഹു​വ ചു​നി​യിം​ഗ് പ​റ​ഞ്ഞു. ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ആ​രോ​പ​ണം കേ​ള്‍​ക്കു​ന്ന​ത്. സൈ​ബ​ര്‍ സു​ര​ക്ഷ​യ്ക്കാ​യി ശ​ക്തി​യു​ക്തം വാ​ദി​ക്കു​ന്ന രാ​ജ്യ​മാ​ണ് ചൈ​ന. ഒ​രു​ത​ര​ത്തി​ലു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളും ത​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടി​ല്ല. അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ശ​ക്ത​മാ​യി സൈ​ബ​ര്‍ സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളോ​ട് പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് വാ​ദി​ക്കു​ന്ന രാ​ജ്യ​മാ​ണ് ചൈ​ന​യെ​ന്നും ഹു​വ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഹി​ല​രി​യു​ടെ ഇ ​മെ​യി​ല്‍ ചൈ​ന ഹാ​ക്ക് ചെ​യ്തെ​ന്ന് ട്രം​പ് ആ​രോ​പി​ച്ച​ത്. എ​ഫ്ബി​ഐ​യും നീ​തി​ന്യാ​യ വ​കു​പ്പും ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments