ഇ​റാ​ക്കില്‍‌ കാ​ര്‍ ബോം​ബ് സ്ഫോടനം; 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

somalia blast

ഇ​റാ​ക്കില്‍‌ കാ​ര്‍ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 16 പേര്‍ക്ക് പരിക്കേറ്റു. പ​ടി​ഞ്ഞാ​റ​ന്‍ ഇ​റാ​ക്കി​ലെ അ​ല്‍ ഖ​യിം ജി​ല്ല​യി​ലെ അന്‍ബര്‍ പ്രവശ്യയിലാ​ണ് സം​ഭ​വം.ഇ​റാ​ക്കി സൈ​ന്യ​വും ഷി​യ തീ​വ്ര​വാ​ദി​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ചെ​ക്പോ​സ്റ്റി​ലാ​യി​രു​ന്നു സം​ഭ​വം.സ്ഫോ​ട​ക​വ​സ്തു നി​റ​ച്ച കാ​ര്‍ ചെ​ക്പോ​സ്റ്റി​ലേ​ക്ക് ചാ​വേ​ര്‍ ഓ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് പിന്നില്‍ ഐ​എ​സ് ഭീകരര്‍ എന്നാണ് റിപ്പോര്‍ട്ട്.