91 വയസുള്ള വയോധികന്‍ ഭാര്യയെ തീവെച്ച്‌ കൊലപ്പെടുത്തി

fire

91 വയസുള്ള വയോധികന്‍ ഭാര്യയെ തീവെച്ച്‌ കൊലപ്പെടുത്തി. തൃശൂര്‍ വെള്ളികുളങ്ങരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 81 വയസുള്ള കൊച്ചു ത്രേസ്യ ആണ് ഭര്‍ത്താവിന്റെ ആക്രമണത്തെ തുടര്‍ന്ന് ക്രൂരമായി കൊല്ലപ്പെട്ടത്. ഇതേതുടര്‍ന്ന്, ഭര്‍ത്താവ് ചെറിയക്കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നു ദിവസമായി കൊച്ചുത്രേസ്യയെ കാണാനില്ലായിരുന്നു.