ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആയിരം കോടി ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആയിരം കോടി

ranni flood

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആയിരം കോടി കഴിഞ്ഞു. 1027 കോടി രൂപയാണ് വ്യാഴാഴ്‌ച്ച രാത്രിവരെയുള്ള കണക്ക്. അനവധിപേര്‍ സഹായം വാഗ്‌ദാനം ചെയ്‌‌തിട്ടുമുണ്ട്. ഒരുമാസത്തെ ശമ്ബളം പത്ത്മാസമായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയ്‌ക്കും വന്‍പിന്തുണയാണ് ലഭിക്കുന്നത്.ഇപ്പോള്‍ നല്‍കിയിട്ടുള്ള 600 കോടി രൂപയ്‌‌ക്ക് പുറമെ നാശനഷ്‌‌ടങ്ങളുടെ അന്തിമ കണക്കുകളുടെ അടിസ്ഥാനത്തില്‍ പര്യാപ്‌തമായ കേന്ദ്രസഹായം അനുവദിക്കണമെന്ന് ഇന്ന് ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.