“അന്യപുരുഷനെ ആലിംഗനം ചെയ്യാനും കിടക്ക പങ്കിടാനും ഞാനില്ല” നടി മഡോണ

തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും സിനിമാലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച മഡോണയെ പറ്റി ഒത്തിരി ഗോസിപ്പുകളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ എത്തിയിട്ടുള്ളത്. തന്റെ ആദ്യ സിനിമയായ ‘പ്രേമത്തില്‍’ തന്നെ മികവ് തെളിയിച്ചിരുന്നു ഈ നടി. എന്നാല്‍ മഡോണയുടെ നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അഹങ്കാരിയാണെന്നും സംവിധായകരെ അനുസരിക്കില്ല തുടങ്ങിയ വാര്‍ത്തകള്‍ പ്രചരിസിച്ചിരുന്നു. തന്നെക്കുറിച്ച്‌ കാലങ്ങളായി കേള്‍ക്കുന്ന ഇത്തരം ഗോസിപ്പുകളോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് മഡോണ. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മറുപടി നല്‍കിയത്.
‘ഞാന്‍ അഭിനയിച്ച പല ചിത്രങ്ങളിലും നായകന്‍മാരെ ചുംബിക്കുന്ന രംഗങ്ങളുണ്ട്. കഥയ്ക്ക് അനുയോജ്യമായതു കൊണ്ട് ചെയ്യണമെന്നു പലരും നിര്‍ബന്ധം പിടിക്കാറുമുണ്ട്. എന്നാല്‍ ഞാനതിനു വഴങ്ങാറില്ല. ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്നു തുറന്നു പറയാറുണ്ട്. സിനിമക്കു വേണ്ടി ചെയ്തു കൂടേ എന്നു പലരും ചോദിക്കാറുമുണ്ട്.എന്നാല്‍ അഭിനയമെന്നു കരുതി അന്യപുരുഷനെ ആലിംഗനം ചെയ്യാനും കിടക്ക പങ്കിടാനും വൃത്തികേടുകള്‍ കാണിക്കാനും ഞാന്‍ തയ്യാറല്ലെന്ന് നടി വ്യക്തമാക്കി. സിനിമയില്‍ യാദൃശ്ചികമായാണ് എത്തിപ്പെട്ടതെന്നും സ്വകാര്യജീവിതത്തില്‍ അങ്ങനെ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നു നടി കൂട്ടിച്ചേര്‍ത്തു.