Saturday, April 20, 2024
HomeNationalമദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കൊളീജിയം...

മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു

മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി സുപ്രീംകോടതി ജഡ്ജിയായി നിയമിതനാവുന്ന ഒഴിവിലാണ് നിയമനം.ജസ്റ്റിസ് ഋഷികേശ് റോയി അടക്കം നാലു ജഡ്ജിമാരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയിട്ടുള്ളത്.

22 വര്‍ഷം മദ്രാസ് ഹൈക്കോടതിയിലും കേന്ദ്ര ട്രൈബ്യൂണലുകളിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുള്ള എസ് മണികുമാര്‍ 2006ല്‍ അഡീഷനല്‍ ജഡ്ജിയായി നിയമിതനായി. 2009 മുതല്‍ മദ്രാസ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയാണ്.

ഋഷികേശ് റോയിക്ക് പുറമെ, ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യന്‍, കൃഷ്ണ മുരാരി, എസ് രവീന്ദ്രഭട്ട് എന്നിവരെയാണ് കൊളീജിയം സുപ്രിംകോടതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments