ആമസോണ്‍ വെബ്‌സൈറ്റില്‍ ആത്മഹത്യയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ തിരയുന്നവര്‍ക്ക് ഹെല്‍പ് ലൈന്‍ നമ്ബര്‍ ഒരുക്കി ആമസോണ്‍ ഇന്ത്യ. ആത്മഹത്യ ചെയ്യുവാന്‍ സഹായിക്കുന്ന ഉപകരണങ്ങളും ഉല്‍പ്പന്നങ്ങളും തിരയുന്നവരെ ലക്ഷ്യമിട്ടാണ് ആമസോണിന്റെ ഈ നീക്കം. ആമസോണിന്റെ അമേരിക്കന്‍ വെബ്‌സൈറ്റില്‍ സൂയ്‌സൈഡ് എന്ന് തിരഞ്ഞാല്‍ സൂയ്‌സൈഡ് കിറ്റുകളും കയര്‍ കുരുക്കുകളുമാണ് കാണുന്നത്.
ആമസോണ്‍ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉറക്കഗുളികകളും കീടനാശിനികളും ഒപ്പം ‘ ഹൗ റ്റു കമ്മിറ്റ് സൂയ്‌സൈഡ്’ എന്ന പുസ്തകവും കാണാം. അതേസമയം സംഭവം വിവാദമായതിന് പിന്നാലെ പലതും കമ്ബനി വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും ചിലതെല്ലാം വെബ്‌സൈറ്റില്‍ ഇപ്പോഴും ലഭ്യമാണ്. ആത്മഹത്യയെ കുറിച്ച് ഓണ്‍ലൈനില്‍ തിരയുന്നവരെ ലക്ഷ്യമിട്ട് ഗൂഗിളും, ഫെയ്‌സ്ബുക്കും, ട്വിറ്ററും നേരത്തെ തന്നെ ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്.