Friday, March 29, 2024
HomeNationalഗോരക്ഷയ്ക്കുവേണ്ടി മോദി ഒന്നും ചെയ്യുന്നില്ല ;വിഎച്ച്പി

ഗോരക്ഷയ്ക്കുവേണ്ടി മോദി ഒന്നും ചെയ്യുന്നില്ല ;വിഎച്ച്പി

ഗോരക്ഷയ്ക്കുവേണ്ടി മോദി ഒന്നും ചെയ്യുന്നില്ലെന്ന് വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പിയുടെ മാസികയായ ഗോസമ്പദയിലാണ് മോദിക്കെതിരേ വിമര്‍ശനമുന്നയിച്ചത്.
ഗോ രക്ഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാതൃകയാക്കാമെന്നും വിഎച്ച്പി പറഞ്ഞു. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള 39 ഡെയറി ഫാമുകള്‍ അടച്ചുപൂട്ടുന്നത് തടയുന്നതില്‍ മോദി പരാജയപ്പെട്ടെന്നും സംസ്ഥാനത്തുടനീളം ഗോരക്ഷകേന്ദ്രങ്ങള്‍ തുറന്ന യോഗി ആദിത്യനാഥ് ഗോസംരക്ഷണത്തിനുവേണ്ടി ആരംഭിച്ച പദ്ധതികള്‍ പ്രധാനമന്ത്രിയ്ക്കു മാതൃകയാക്കാമെന്നും മാഗസിനില്‍ പറയുന്നു. പ്രതിരോധമന്ത്രാലയം പശുകുടുംബത്തെ നശിപ്പിക്കാനൊരുങ്ങുകയാണെന്നും മാസികയിലുണ്ട്. പ്രതിരോധമന്ത്രാലയത്തിനുകീഴില്‍ രാജ്യത്തെ കരസേന കന്റോണ്‍മെന്റുകളിലാണ് കാലി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നത്. സൈനികര്‍ക്ക് പാലും പാലുല്‍പ്പന്നങ്ങളും ലഭ്യമാക്കാന്‍ ബ്രിട്ടീഷുകാരുടെ കാലത്താണ് ഇതാരംഭിച്ചത്. ചെലവുചുരുക്കലിന്റെ ഭാഗമായി ഫാമുകള്‍ ഒക്‌ടോബറില്‍ പൂട്ടമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. മോദി ഒരു ഗോഭക്തനാണെന്ന കാര്യം മറക്കരുതെന്നും കന്നുകാലികള്‍ റോഡില്‍ അലഞ്ഞുതിരിയുന്നതുമൂലമുള്ള അപകടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും മാസികയില്‍ പറയുന്നു. അയോധ്യയില്‍ രാമക്ഷേത്രം എന്ന വാഗ്ദാനം പാലിക്കാത്തതില്‍ നേരത്തെ പ്രവീണ്‍ തൊഗാഡിയ മോദിക്കെതിരെ കടുത്ത വിമര്‍ശനമഴിച്ചുവിട്ടിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments