Tuesday, April 23, 2024
HomeKeralaഡീസല്‍ വില വര്‍ദ്ധനവ് ; സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നു

ഡീസല്‍ വില വര്‍ദ്ധനവ് ; സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നു

ഡീസല്‍ വില വര്‍ദ്ധനവിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തുന്നു. 2500 ഓളം ബസുകളാണ് താല്ക്കാലികമായി സര്‍വീസ് നിര്‍ത്തിവെക്കാന്‍ ഒരുങ്ങുന്നത്. ഇതിനുള്ള അപേക്ഷകള്‍ ബസുടമകള്‍ ആര്‍ടി ഓഫീസുകളില്‍ നല്‍കി. വില അമിതമായി വര്‍ധിച്ചതോടെ സര്‍വീസ് ലാഭത്തില്‍ കൊണ്ട് പോകാന്‍ കഴിയാത്തതാണ് സര്‍വീസ് നിര്‍ത്താന്‍ കാരണം.കഴിഞ്ഞ ചാര്‍ജ് വര്‍ദ്ധനവിന് ശേഷം 15 രൂപയോളമാണ് ഡീസല്‍ വിലവര്‍ദ്ധനവ്. ഇത് മൂലം ബസ് വ്യവസായം നടത്തി കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നാണ് ഉടമകളുടെ നിലപാട്.ഇതോടെ അസോസിയേഷനെ പോലും അറിയിക്കാതെ ബസുകളുടെ സര്‍വീസ് താല്ക്കാലികമായി നിര്‍ത്തിവെക്കുകയാണ് ഉടമകള്‍.ഇതില്‍ അഞ്ഞൂറോളം ബസ്സുകള്‍ കോഴിക്കോട് ജില്ലയിലാണ്. സ്വകാര്യ ബസ്സുകളെ കൂടുതലായി ആശ്രയിക്കുന്ന കോഴിക്കോട്ടടക്കമുള്ള മലബാറിലെ യാത്രക്കാരെയും വിദ്യാര്‍ഥികളേയും ഈ തീരുമാനം ബുദ്ധിമുട്ടിലാക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments