കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി പ്രകാശനം നടന്നു

blasters kerala

പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി പ്രകാശനം നടന്നു. ഇന്ന് കൊച്ചിയിലെ ലുലു മാളില്‍ വെച്ച്‌ ആണ് ജേഴ്സി പ്രകാശനം നടന്നത്. റെയോര്‍ സ്പോര്‍ട്സ് ആണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിനായി ജേഴ്സി ഒരുക്കുന്നത്. മഞ്ഞ നിറത്തില്‍ തന്നെ ആണ് ജേഴ്സി. ആരാധകര്‍ക്കായി പ്രത്യേക ജേഴ്സിയും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

എന്നും യെലോ എന്ന വാക്കു പതിച്ചതാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ജേഴ്സി. ജേഴ്സി സ്പോണ്‍സര്‍മാരായ ജെയിന്‍ യൂണിവേഴ്സിറ്റിയുടെയും മുത്തൂറ്റിന്റെയും ലോഗോകളും ജേഴ്സിയില്‍ ഉണ്ടാവും. ഈ ജേഴ്സി ഉടന്‍ തന്നെ ആരാധകര്‍ക്ക് വാങ്ങാന്‍ സൗകര്യം ഒരുക്കും എന്ന് ക്ലബ് അറിയിച്ചു. ക്ലബ് സി ഇ ഒയും ടീമിലെ പ്രധാന താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.