ധോണിക്കപ്പുറത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ചിന്തിക്കേണ്ട സമയമായി ; ഗൗതം ഗംഭീര്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കലും തിരിച്ച്‌ വരവുമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച വിഷയം.

ധോണിയുടെ വിരമിക്കല്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡല്‍ഹി എംപിയുമായ ഗൗതം ഗംഭീര്‍.

ധോണി അടുത്ത ലോകകപ്പ്‌ കളിക്കുന്ന കാര്യം ചിന്തിക്കുന്നുകൂടിയില്ലെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം.

അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഒരു യുവതാരത്തെ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്ന് പറഞ്ഞ താരം ഇത് ധോണിയുടെ കാര്യമല്ല, രാജ്യത്തിന്‍റെ കാര്യമാണെന്നും വ്യക്തമാക്കി.

ക്യാപ്റ്റന്‍ വിരാടോ ആരുമാകട്ടെ ഒരു കളിക്കാരന്‍ തങ്ങളോട് യോജിക്കുന്നില്ലെന്നു പറയാനുള്ള ധൈര്യം കാണിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.
ധോണിക്കപ്പുറത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ചിന്തിക്കേണ്ട സമയമായെന്നും റിഷഭ് പന്തിനോ സഞ്ജു സാംസണോ അവസരം നല്‍കണമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.