ലേഡീസ് ഹോസ്റ്റലിനു മുന്നിൽ രാത്രി എത്തിയതു ചോദ്യം ചെയ്ത പതിനാറുകാരനെ മർദിച്ച സംഭവത്തിൽ എസ്ഐക്കെതിരേ കേസ്. കോഴിക്കോട് മെഡിക്കൽ കോളജ് എസ്ഐ ഹബീബുള്ളയ്ക്കെതിരേയാണു മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തത്. പരാതിയിൽ പോലീസ് നടപടി വൈകുന്നതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മിഷൻ സംഭവത്തിൽ ഇടപെട്ടത്.
വ്യാഴാഴ്ച രാത്രിയാണ് എരിഞ്ഞിപ്പാലം സ്വദേശിയും മലബാർ ക്രിസ്ത്യൻ കോളജിലെ രണ്ടാം വർഷ കൊമേഴ്സ് വിദ്യാർഥിയുമായ അജയ്ക്കു പോലീസിന്റെ മർദനമേൽക്കുന്നത്. രാത്രി പത്തുമണി കഴിഞ്ഞ് ലേഡീസ് ഹോസ്റ്റലിനു മുന്നിൽ എസ്ഐയെ കാണാനിടയായപ്പോൾ തന്റെ പിതാവ് കാര്യം തിരക്കി. ഇതോടെ പിതാവിനെ എസ്ഐ ഹബീബുള്ള മർദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത തന്നെ “പോലീസുകാരെ മര്യാദ പഠിപ്പിക്കാൻ മാത്രം നീ വളർന്നോ ഉൗളേ’ എന്നു ചോദിച്ചു ഹബീബുള്ളയും മറ്റു പോലീസുകാരും മർദിക്കുകയായിരുന്നെന്ന് അജയ് ആരോപിക്കുന്നു.
എന്നാൽ തനിക്കെതിരെ വ്യാജപരാതിയാണ് നൽകിയതെന്നും സദാചാര പോലിസ് ചമഞ്ഞ് തന്നെ അക്രമിക്കുകയായിരുന്നുവെന്നും എസ്ഐ ഹബീബുള്ള പറയുന്നു.