Friday, April 19, 2024
HomeKeralaഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച കേസില്‍ അറസ്റ്റിനൊരുങ്ങി പോലീസ്

ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച കേസില്‍ അറസ്റ്റിനൊരുങ്ങി പോലീസ്

പാലായില്‍ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച കേസില്‍ ഉത്തരവാദികളെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലിസ്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഫീലിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിയിരുന്നു. പോലിസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങുന്നത്. ജാവലിന്‍ ഹാമര്‍ ത്രോ മത്സരങ്ങളുടെ ചുമതലക്കാര്‍, റഫറിമാര്‍ എന്നിവര്‍ ഉള്‍പ്പെടെ നാലുപേരാണ് പ്രതിപ്പട്ടികയില്‍.

കോഴിക്കോട് മലപ്പുറം സ്വദേശികളായ ജോസഫ്, നാരായണന്‍കുട്ടി, കാസിം, മാര്‍ട്ടിന്‍ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇവരെ പാലായിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രതികള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കും. മനപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഹാമര്‍ , ജാവലിന്‍ മല്‍സരങ്ങള്‍ ഒരേ സമയം ഒരേ സ്ഥലത്ത് നടത്തിയതാണ് അഫീലിന്റെ ദാരുണ മരണത്തിനിടയാക്കിയത്. ജാവലിന്‍ മല്‍സരത്തിന്റെ വൊളന്റിയര്‍ ചുമതലയുണ്ടായിരുന്ന അഫീല്‍ മല്‍സര ശേഷമുള്ള ജാവലിന്‍ ശേഖരിക്കുന്നതിനിടെയാണ് ഹാമര്‍ തലയില്‍ പതിച്ചത്. ആശുപത്രിയില്‍ ചികില്‍സയിലിക്കേയായിരുന്നു മരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments