കൊച്ചി മേയര്‍ സൗമിനി ജെയിന് ബുധനാഴ്ച രാജി പ്രഖ്യാപിച്ചേക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി സൗമിനി ജെയിന് ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇതിനു ശേഷം രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. മേയറെ നീക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ചരടുവലികള്‍ നടത്തുന്നതിനിടെയാണ് സൗമിനി ജെയിന് രാജിക്ക് തയാറെടുക്കുന്നത്.
മേയര്‍ അടക്കം ഭരണസമിതിയിലെ എല്ലാ അംഗങ്ങളേയും മാറ്റിയേക്കുമെന്നാണ് സൂചന. മുന്‍ ധാരണ പ്രകാരം എല്ലാ സ്ഥിരം സമിതി അധ്യക്ഷന്മാരേയും മാറ്റിക്കൊണ്ടുള്ള തീരുമാനവും കെപിസിസി അധ്യക്ഷനില്‍ നിന്നുണ്ടായേക്കും.
എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതോടെയാണ് കൊച്ചി മേയറെ മാറ്റണമെന്ന ആവശ്യം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശക്തമായത്.