ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

torture

തിരുവല്ലത്ത് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയില്‍. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ സ്‌കൂളിലെ ബസ് ഡ്രൈവര്‍ സുനിലാണ് അറസ്റ്റിലായത്. സ്‌കൂളിലേക്കുള്ള യാത്രാമധ്യേയാണ് ഇയാള്‍ കുട്ടിയെ പീഡനത്തിനരയാക്കാറുള്ളതെന്ന് പോലീസ് വ്യക്തമാക്കി. ബാലരാമപുരം ഐത്തിയൂര്‍ സ്വദേശിയാണ് അറസ്റ്റിലായ സുനില്‍.

അറസ്റ്റു ചെയ്ത സുനിലിനെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. കരുമത്തെ ഒരു സ്ഥാപനത്തിലെ അന്തേവാസിയാണ് പെണ്‍കുട്ടി.

പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വന്നതായി ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ചോദ്യം ചെയ്തതിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ തിരുവല്ലം പോലീസില്‍ പരാതി നല്‍കി.