ഒരു മൃതദേഹം കിട്ടിയിലേ സര്‍ക്കാര്‍ എന്തെങ്കിലും കാര്യം ചെയ്യൂ….. സർക്കാരിനെ കുറ്റപ്പെടുത്തി മദ്രാസ് ഹൈക്കോടതി

dead

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയില്‍ സുജിത്ത് വില്‍സണ്‍ എന്ന രണ്ട് വയസുകാരന്‍ കുഴല്‍കിണറില്‍ വീണ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മദ്രാസ് ഹൈക്കോടതി.

ഒരു മൃതദേഹം കിട്ടിയിലേ സര്‍ക്കാര്‍ എന്തെങ്കിലും കാര്യം ചെയ്യൂ എന്ന നിലയാണുള്ളതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ബോര്‍വെല്ലുകളും ട്യൂബ് വെല്ലുകളും കുഴിക്കുമ്ബോളുള്ള ചട്ടങ്ങള്‍ സംബന്ധിച്ച്‌ യാതൊരു ചടങ്ങളും നിയമങ്ങളും സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.