ഗുജറാത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റബ്ബര്‍ പ്ലാന്റിൽ അഗ്നിബാധ. മൂന്ന് മരണം. ഗുജറാത്തിലെ വഡോധര കോംപ്ലക്സിലാണ് ദാരുണമായ സംഭവം. പ്ലാന്റിലെ ജീവനക്കാര്‍ക്കു തീ പിടിത്തത്തില്‍ പൊള്ളലേറ്റിട്ടുണ്ട് .
പ്ലാന്റിലുണ്ടായ സ്‌ഫോടനത്തെ ത്തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് അവസാനമായി കിട്ടിയ റിപ്പോർട്ട് . റിലയന്‍സിന്റെ ഫയര്‍ ഫൈറ്റിംഗ് സംഘത്തിന്റെ ശ്രമ ഫലമായി തീ വ്യാപകമായി പടരുന്നതു തടയാനായി.
അപകടത്തിൽ ജീവൻ പൊലിഞ്ഞ അരുൺ ദാബി (49), പ്രിതേശ് പട്ടേൽ, മഹേന്ദ്ര ജാദവ് (42) എന്നിവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എസ്.എസ്.ജി ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് സിറ്റിന്യൂസിനു കിട്ടിയ വിവരം. മരിച്ച അരുണിൻറെ സഹോദരി ഹിനാദാബിയാണ് ഇക്കാര്യം അറിയിച്ചത്.
അഗ്നി ബാധയുടെ കാരണങ്ങൾ കണ്ടുപിടിക്കാൻ അന്വേഷണം നടത്തുമെന്നാണ് റിലയൻസ് അധികാരികൾ അറിയിച്ചത്.ഫാക്ടറിയുടെ മറ്റു സമുച്ചയങ്ങളിൽ സാധാരണ രീതിയിലുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നാണ് റിലയൻസ് അറിയിച്ചു.