Thursday, March 28, 2024
HomeCrimeയുവാവും യുവതിയും പ്രണയിച്ചു ഒളിച്ചോടിയതിനു അമ്മയെ വീട്ടുകാർ മാനഭംഗപ്പെടുത്തി

യുവാവും യുവതിയും പ്രണയിച്ചു ഒളിച്ചോടിയതിനു അമ്മയെ വീട്ടുകാർ മാനഭംഗപ്പെടുത്തി

യുവാവും യുവതിയും പ്രണയിച്ചു ഒളിച്ചോടി. യുവതിയുടെ വീട്ടുകാർ യുവാവിന്റെ അമ്മയെ കൂട്ടമാനഭംഗപ്പെടുത്തി പ്രതികാരം ചെയ്തു. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ നോജൽ ഗ്രാമത്തിലാണു മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് സുപ്രണ്ട് അജയ് പാൽ ശർമ അറിയിച്ചു. ഗാസിയാബാദിൽ പഠിച്ചിരുന്ന യുവതി ഇക്കഴിഞ്ഞ നവംബർ 20നാണ് യുവാവിന്റെ കൂടെ ഒളിച്ചോടിയത്. യുവതിക്ക് യുവാവുമായി പ്രണയം ഉണ്ടെന്ന് മനസ്സിലാക്കിയ യുവതിയുടെ ബന്ധുക്കൾ ആദ്യം യുവാവിന്റെ മാതാപിതാക്കളെയും, സഹോദരനെയും തട്ടിക്കൊണ്ടുപോയിരുന്നു. തുടർന്ന് യുവാവിന്റെ അമ്മയെ കൂട്ടമാനഭംഗപ്പെടുത്തി. പൊലീസ് നടത്തിയ പരിശോധനയിലാണ് ഈ മാസം 25ന് ഇവരെ കണ്ടെത്തിയത്. പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൂട്ടമാനഭംഗത്തിനും പോലീസ് കേസ് റജിസ്റ്റർ ചെയ്തു. മുൻ ഗ്രാമപ്രഥാൻ ആയിരുന്ന യുവതിയുടെ ഒരു സഹോദരനെ പൊലീസ് അറസ്റ്റു ചെയ്തു. യുവതിയുടെ പിതാവ്, സഹോദരങ്ങൾ, സഹോദര പുത്രൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments