Tuesday, April 23, 2024
HomeNationalഛത്തീ​സ്ഗ​ഡി​ലെ ദ​ന്തേ​വാ​ഡ​യി​ൽ ന​ക്സ​ലു​ക​ളു​ടെ ആ​ക്ര​മ​ണം

ഛത്തീ​സ്ഗ​ഡി​ലെ ദ​ന്തേ​വാ​ഡ​യി​ൽ ന​ക്സ​ലു​ക​ളു​ടെ ആ​ക്ര​മ​ണം

ഛത്തീ​സ്ഗ​ഡി​ലെ ദ​ന്തേ​വാ​ഡ​യി​ൽ റോ​ഡ് നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തി ന​ക്സ​ലു​ക​ളു​ടെ ആ​ക്ര​മ​ണം. റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി എ​ത്തി​ച്ച ഏ​ഴു വാ​ഹ​ന​ങ്ങ​ൾ ന​ക്സു​ക​ൾ ക​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ക​തേ​ക​ല്യാ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ടോ​യി​ല​ങ്ക​യി​ലാ​യി​രു​ന്നു സം​ഭ​വം. ഗ​ഡ​പാ​ലി​നേ​യും ബ​ഡെ​ല​ഖ്പാ​ലി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ‌​ത്ത​നം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം. നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി​യ ന​ക്സ​ലു​ക​ൾ ര​ണ്ട് ട്രാ​ക്ട​റു​ക​ൾ, ര​ണ്ട് വാ​ട്ട​ർ‌​ടാ​ങ്കു​ക​ൾ, ഒ​രു മ​ണ്ണു​മാ​ന്തി യ​ന്ത്രം, റോ​ഡ് റോ​ള​ർ, ജെ​സി​ബി എ​ന്നി​വ​യാ​ണ് അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. ഇ​വ​ർ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഓ​ടി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments